കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരൻ, അടൂരിൽ ചിറ്റയം ഗോപകുമാർ; സിപിഐ പ്രാഥമിക പട്ടിക

സിപിഐ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കാനം രാജേന്ദ്രൻ. 21 മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥാനാർത്ഥികളിൽ 12 പേർ നിലവിലെ എംഎൽഎമാരാണ്. ബാക്കി നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും.
2016ൽ 27 സീറ്റിൽ സിപിഐ മത്സരിച്ചിരുന്നു. എന്നാൽ ഇത്തവണ 25 സീറ്റുകളിൽ മാത്രമേ മത്സരിക്കുന്നുള്ളു. പുതിയ ഘടക കക്ഷികൾക്ക് സിപിഐ രണ്ട് സീറ്റ് വിട്ടു കൊടുത്തു. സിറ്റിംഗ് സീറ്റുകൾ ഒന്നും സിപിഐ വിട്ടുകൊടുത്തിട്ടില്ല.
1.നെടുമങ്ങാട് ജി ആർ അനിൽ
2.ചിറയിൻകീഴ് വി ശശി
3.ചാത്തന്നൂർ ജി എസ് ജയലാൽ
- പുനലൂർ പിഎസ് സുപാൽ
- കരുനാഗപ്പള്ളി ആർ രാമചന്ദ്രൻ
- ചേർത്തല പി പ്രസാദ്
- വൈക്കം സികെ ആശ
8.മൂവാറ്റുപുഴ എൽദോ എബ്രഹാം - പീരുമേട് വാഴൂർ സോമൻ
- തൃശൂർ പി ബാലചന്ദ്രൻ
- ഒല്ലൂർ കെ രാജൻ
- കൈപ്പമംഗലം ഇ.ടി. ടൈസൺ
- കൊടുങ്ങല്ലൂർ വി ആർ സുനിൽകുമാർ
- പട്ടാമ്പി മുഹമ്മദ് മുഹ്‌സിൻ
- മണ്ണാർക്കാട് കെ.പി .സുരേഷ് രാജ്
- മഞ്ചേരി പി അബ്ദുൾ നാസർ
- തിരൂരങ്ങാടി അജിത്ത് കോളാടി
- ഏറനാട് കെ ടി അബ്ദുൽ റഹ്മാൻ
- നാദാപുരം ഇ കെ വിജയൻ
- കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരൻ
- അടൂർ ചിറ്റയം ഗോപകുമാർ
നാല് മണ്ഡലങ്ങളിൽ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകും
- ചടയമംഗലം
- ഹരിപ്പാട്
- പറവൂർ
- നാട്ടിക
വനിതാ യുവജന പ്രാതിനിധ്യം നിലവിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ ഇല്ല. എന്നാൽ നാലു സീറ്റിൽ തീരുമാനമാകാൻ ബാക്കിയുണ്ടെന്നും അതിൽ വനിതാ യുവജന പ്രാതിനിധ്യം ഉറപ്പാക്കുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
Story Highlights – cpi candidate list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here