Advertisement

സമീപ ഭാവിയിൽ ഇന്ത്യ ഒരേസമയം രണ്ട് ടീമുകളെ അണിനിരത്തും: രവി ശാസ്ത്രി

March 9, 2021
Google News 2 minutes Read
India elevens Ravi Shastri

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ബെഞ്ച് സ്ട്രെങ്ത് വളരെ മികച്ചതാണെന്ന് പരിശീലകൻ രവി ശാസ്ത്രി. സമീപ ഭാവിയിൽ തന്നെ ഇന്ത്യക്ക് ഒരേസമയം രണ്ട് ടീമുകളെ അണിനിരത്താൻ സാധിക്കും. ഓസ്ട്രേലിയ പര്യടനത്തിൽ ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച കാര്യം അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ശാസ്ത്രി മനസ്സു തുറന്നത്.

“6 മാസങ്ങൾക്കു മുൻപ് ഇത്രയധികം താരങ്ങൾ ഇന്ത്യക്കായി കളിക്കുമെന്ന് നിങ്ങൾ ചിന്തിച്ചുകാണില്ല. വലിയ സ്ക്വാഡുമായി യാത്ര ചെയ്ത ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതാണ് ഓസ്ട്രേലിയൻ ബബിളിൽ വച്ച് സംഭവിച്ച ഏറ്റവും നല്ല കാര്യം. സാധാരണ ഗതിയിൽ 17-18 താരങ്ങളുമായാണ് ഞങ്ങൾ യാത്ര ചെയ്യുക. പക്ഷേ, ബബിളും ഓസ്ട്രേലിയയിലെ ക്വാറൻ്റീൻ നിബന്ധനകളും കാരണം 25-30 താരങ്ങളെ ഞങ്ങൾക്ക് കൊണ്ടുപോകേണ്ടി വന്നു. അതിൽ നിന്ന് ഏറ്റവും മികച്ച താരങ്ങളെ തെരഞ്ഞെടുക്കണമായിരുന്നു. ഭാഗ്യം കൊണ്ടോ മറ്റോ എല്ലാവരെയും കളിപ്പിക്കേണ്ട ഒരു അവസ്ഥയും ഞങ്ങൾക്ക് വന്നു.”- ശാസ്ത്രി പറഞ്ഞു.

“ആരും ചിന്തിക്കാത്ത കാര്യങ്ങളാണിത്. പക്ഷേ, ലഭിച്ച അവസരം ഇരു കയ്യും നീട്ടി സ്വീകരിച്ച യുവതാരങ്ങളുടെ രീതി ആഹ്ലാദിപ്പിക്കുന്നു. ഇന്ത്യ ഒരേസമയം, രണ്ട് ടീമുകളെ കളത്തിലിറക്കിയേക്കും.”- അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights – India might as well field two playing elevens Ravi Shastri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here