ജെഡിഎസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ജെഡിഎസ്. ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയാണ് നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
കോവളത്ത് നീലലോഹിതദാസ് നാടാരാണ് സ്ഥാനാർത്ഥിയായി മത്സരിക്കുക. തിരുവല്ലയിൽ മാത്യു ടി തോമസും ചിറ്റൂരിൽ കെ.കൃഷ്ണൻകുട്ടിയും സ്ഥാനാർത്ഥികളാകും. അങ്കമാലിയിൽ ജോസ് തെറ്റയിലാണ് മത്സരിക്കുക.
രണ്ട് ദിവസം മുൻപാണ് സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച പാർലമെന്ററി ബോർഡ് ശുപാർശ ജെഡിഎസ് ദേശിയ അധ്യക്ഷൻ ദേവഗൗഡക്ക് വിടുന്നത്. തുടർന്ന് സ്ഥാനാർത്ഥി പട്ടികയ്ക്ക് അനുമതി നൽക്കികൊണ്ട് ഇന്ന് ദേവഗൗഡ കത്തയക്കുകയായിരുന്നു.
Story Highlights – jds candidate list declared
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here