ചടയമംഗലത്ത് ചിഞ്ചുറാണിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ സിപിഐ പ്രതിഷേധം

കൊല്ലം ചടയമംഗലത്ത് ചിഞ്ചുറാണിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ സിപിഐ പ്രതിഷേധം. സ്ത്രീകളുള്‍പ്പെടെ നൂറിലധികം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. മണ്ഡലത്തില്‍ എ മുസ്തഫയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആവശ്യം.
ചിഞ്ചുറാണിയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ബാലറ്റിലൂടെ പ്രതിഷേധിക്കുമെന്നാണ് പ്രതിഷേധക്കാരുടെ മുദ്രാവാക്യം. സാധ്യത പട്ടികയ്ക്ക് ശേഷം യഥാര്‍ത്ഥ പട്ടികയില്‍ മുസ്തഫയുടെപേരില്ലെങ്കില്‍ വിമത നീക്കം നടത്തുമെന്നും സൂചന. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസില്‍ തുടരുകയാണ്. രാവിലെ തുടങ്ങിയ ചര്‍ച്ചയില്‍ സമവായത്തില്‍ എത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല.
ചിഞ്ചുറാണിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം സിപിഐ ജില്ലാ നേതൃയോഗങ്ങളിലാണ് കൈക്കൊണ്ടത്. ജയസാധ്യത പരിഗണിച്ച് എ മുസ്തഫയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ജില്ലാ നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ വനിത സ്ഥാനാര്‍ത്ഥി വേണമെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് ചിഞ്ചുറാണിയെ സ്ഥാനാര്‍ത്ഥിയാക്കിയത്.
Story Highlights – cpi, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here