സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക; അഞ്ച് മന്ത്രിമാരും 33 സിറ്റിംഗ് എംഎല്‍എമാരും മത്സരിക്കാനില്ല

സിപിഐഎം 83 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. അഞ്ച് മന്ത്രിമാര്‍ക്കും 33 സിറ്റിംഗ് എംഎല്‍എമാരും ഇത്തവണ മത്സര രംഗത്തുണ്ടാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നന്നായി പ്രവര്‍ത്തിച്ചിരുന്ന ഏതാനം പ്രവര്‍ത്തകരെ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് നിയോഗിക്കാനും പുതിയ ആളുകള്‍ക്ക് അവസരം നല്‍കാനുമാണ് പാര്‍ട്ടി ഇത്തവണ ശ്രമിക്കുന്നത്. ആരെയും ഒഴിവാക്കലല്ല രണ്ടുതവണ മാനദണ്ഡത്തിന്റെ ഉദ്ദേശം. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുകയാണ്. വിദ്യാര്‍ത്ഥി യുവജന രംഗത്ത് പ്രവര്‍ത്തിക്കുന്ന 13 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Read Also : സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ 12 വനിതകളും യുവജന പ്രസ്ഥാനത്തില്‍ നിന്ന് 13 പേരും
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും നിലവിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണന്‍ എം.എം. മണി എന്നിവര്‍ മത്സരിക്കും. സംഘടനാ രംഗത്തുനിന്ന് എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍ ഇങ്ങനെ എട്ടുപേര്‍ മത്സരിക്കും.
കഴിഞ്ഞ നിയമസഭയില്‍ അംഗങ്ങളായ 33 പേര്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. അഞ്ച് മുന്‍മന്ത്രിമാരും നിലവിലുള്ള അഞ്ച് മന്ത്രിമാരും മത്സരിക്കില്ല. മഹാഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും ജനങ്ങള്‍ക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിച്ചവരാണ്. 30 വയസില്‍ താഴെയുള്ള നാല് പേരാണ് പട്ടികയിലുള്ളത്. 12 വനിതകളും മത്സര രംഗത്തുണ്ട്. പാര്‍ട്ടി സ്വതന്ത്രരായി ഒന്‍പത് പേരാണ് മത്സരിക്കുന്നതെന്നും എ. വിജയരാഘവന്‍ പറഞ്ഞു.
Story Highlights – CPIM candidate list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here