Advertisement

ജീവൻരക്ഷാ ഉപകരണങ്ങൾക്ക് വൈദ്യുതി സൗജന്യം

March 10, 2021
2 minutes Read
Free electricity life saving

ജീവൻരക്ഷാ ഉപകരണങ്ങൾക്ക് വൈദ്യുതി സൗജന്യമെന്ന് കെഎസ്ഇബി. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ ബെഡ്, സക്ഷൻ ഉപകരണം, ഓക്സിജൻ കോൺസൺട്രേറ്റർ തുടങ്ങിയ ജീവൻ രക്ഷാ ഉപകരണങ്ങൾക്കുള്ള വൈദ്യുതിയാണ് സൗജന്യമായി ലഭിക്കുക. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വൈദ്യുതി ബോർഡ് ഇക്കാര്യം അറിയിച്ചത്.

ഗാർഹിക ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യത്തിന് അർഹത. വെള്ള പേപ്പറിൽ എഴുതിയ അപേക്ഷ അതത് സെക്ഷൻ ഓഫീസിലെ അസിസ്റ്റൻ്റ് എഞ്ചിനിയർക്ക് നൽകണം. അപേക്ഷയോടൊപ്പം പ്രസ്തുത രോഗി ഉപയോഗിക്കുന്ന ഉപകരണം (വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ ബെഡ്, സക്ഷൻ ഉപകരണം, ഓക്സിജൻ കോൺസൺട്രേറ്റർ മുതലായവ) അദേഹത്തിൻ്റെ ജീവൻ നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ് എന്ന് ഒരു ഗവണ്മെൻ്റ് ഡോക്ടർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് വേണം. 200/- രൂപ മുദ്രപത്രത്തിൽ നിർദ്ദിഷ്ട മാതൃകയിലുള്ള സത്യവാങ്മൂലവും സമർപ്പിക്കണം. ഇത്രയും നൽകിക്കഴിഞ്ഞാൽ ജീവൻരക്ഷാ ഉപകരണങ്ങൾക്കു വേണ്ട മുഴുവൻ വൈദ്യുതിയും സൗജന്യമായി ലഭിക്കും.

ജീവൻരക്ഷാ ഉപകരണങ്ങൾക്കു പ്രതിമാസം വേണ്ട വൈദ്യുതി എത്രയാണെന്ന് പ്രസ്തുത ഉപകരണങ്ങളുടെ വാട്ടേജ്, ഉപയോഗിക്കുന്ന മണിക്കൂറുകൾ എന്നിവ അടിസ്ഥാനമാക്കി അസിസ്റ്റൻ്റ് എൻജിനീയർ കണക്കാക്കും. 6 മാസത്തേക്കായിരിക്കും ഇളവ് അനുവദിക്കുന്നത്. അതിനു ശേഷം, ജീവൻരക്ഷാ സംവിധാനം തുടർന്നും ആവശ്യമാണെന്ന അസിസ്റ്റൻ്റ് എഞ്ചിനീയറുടെ സർട്ടിഫിക്കറ്റിന്മേൽ ഇളവ് തുടരാവുന്നതാണ്.

ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് വൈദ്യുതി സൗജന്യം! വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ ബെഡ്, സക്ഷൻ ഉപകരണം, ഓക്സിജൻ കോൺസണ്‍ട്രേറ്റർ…

Posted by Kerala State Electricity Board on Tuesday, 9 March 2021

Story Highlights – Free electricity for life-saving equipments

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top