മധ്യപ്രദേശില്‍ ഭര്‍ത്താവ് ഭാര്യയുടെ കൈയും കാലും വെട്ടിയെടുത്തു; ക്രൂരത

മധ്യപ്രദേശിലെ ഭോപാലില്‍ ഭാര്യയോട് ഭര്‍ത്താവിന്റെ കൊടും ക്രൂരത. ഭാര്യയുടെ വലതു കാല്‍പ്പത്തിയും കൈയും വെട്ടിയെടുത്തു. തല കൂടി വെട്ടിയെടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമത്തിന് പ്രീതം സിംഗ് സിസോദിയയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്‍ഡോറിലെ വ്യവസായ ശാലയില്‍ ജോലി ചെയ്യുന്ന ഭാര്യ സംഗീത വീട്ടില്‍ എത്താന്‍ രാത്രി 11.30 ആയി. ശേഷമായിരുന്നു ഭര്‍ത്താവിന്റെ ആക്രമണം. സംഗീതയുടെ നിലവിളി കേട്ടാണ് അയല്‍ക്കാര്‍ ഓടിക്കൂടിയത്.
സംശയത്തെ തുടര്‍ന്നാണ് ആക്രമണമെന്ന് പൊലീസ് പറയുന്നു. പ്രതി മദ്യലഹരിയില്‍ ആയിരുന്നു. സംഗീത ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കൈയും കാലും തുന്നിച്ചേര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് സംഗീതയെന്നും പൊലീസ്.
Story Highlights – crime, bhopal
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here