വാളയാര്‍ വഴി തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ കര്‍ശന നിബന്ധനകള്‍

വാളയാര്‍ വഴി തമിഴ്‌നാട്ടിലേക്ക് അതിര്‍ത്തി കടക്കാന്‍ കര്‍ശന നിബന്ധനകളുമായി തമിഴ്‌നാട്. ഇന്ന് മുതല്‍ ഇ – പാസ് ഉള്ളവര്‍ക്ക് മാത്രമേ വാളയാര്‍ വഴി അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാനാകൂ. ഇന്നലെ മുതല്‍ തമിഴ്‌നാട് നിബന്ധനകള്‍ കര്‍ശനമാക്കിയിരുന്നു.
ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് കൂടി ഉണ്ടെങ്കിലേ അതിര്‍ത്തി കടക്കാനാകൂ എന്ന് കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ ഉത്തരവ് ഇറക്കിയെങ്കിലും ഗതാഗത വകുപ്പ് സെക്രട്ടിയുടെ ഇടപെടല്‍ മൂലം ഇ-പാസ് മാത്രം മതിയെന്ന തീരുമാനത്തിലേക്ക് തമിഴ്‌നാട് എത്തുകയായിരുന്നു.
Story Highlights – Strict conditions- Tamil Nadu- Walayar
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News