പി സി ചാക്കോയെ എൻസിപിയിലേക്ക് സ്വാഗതം ചെയ്ത് ടിപി പീതാംബരൻ മാസ്റ്റർ

പി സി ചാക്കോയെ എൻസിപിയിലേക്ക് സ്വാഗതം ചെയ്ത് ടിപി പീതാംബരൻ മാസ്റ്റർ. എൻസിപിയുമായി നല്ല ബന്ധമാണ് ചാക്കോയ്ക്ക് ഉള്ളതെന്നും അദ്ദേഹത്തിന് യോജിച്ചു പോകാവുന്ന പാർട്ടിയാണ് എൻസിപിയെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.
എന്നാൽ ഇത് സംബന്ധിച്ച് ദേശീയ നേതൃത്വവുമായി ചർച്ച നടന്നിട്ടില്ല. സംസ്ഥാന രാഷ്ട്രീയത്തേക്കാൾ ദേശീയരാഷ്ട്രീയത്തിൽ അദ്ദേഹത്തിന് സംഭാവന നൽകനാകുമെന്നും ചാക്കോയെ പരിപൂർണമായും സ്വാഗതം ചെയ്യുന്നുവെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് പിസി ചാക്കോ കോൺഗ്രസ് വിട്ടുവെന്ന പ്രഖ്യാപനം വരുന്നത്. പാർട്ടിയുമായുള അഭിപ്രായ വ്യത്യാസങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജി വച്ചത്.
Story Highlights – tp peethambaran master welcomes pc chacko
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here