Advertisement

കമൽഹാസനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

March 11, 2021
1 minute Read
Complaint against Kamal Haasan

നടൻ കമൽഹാസനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. ഡിഎംകെ അധ്യക്ഷനെ അധിക്ഷേപിച്ച് സംസാരിച്ചതായി മധുരയിലെ അഭിഭാഷകനാണ് പരാതി നൽകിയത്. വനിതാ ദിനത്തിൽ ചെന്നൈയിൽ നടത്തിയ പരിപാടിക്കിടെ കരുണാനിധിയെ ഇകഴ്ത്തി പറയാൻ സ്റ്റാലിൻ എന്ന് പറഞ്ഞാൽ മതിയെന്ന കമൽഹാസന്റെ പരാമർശമാണ് പരാതിക്കിടയാക്കിയത്.

അതേസമയം, തമിഴ്നാട്ടിൽ വീണ്ടും ഡിഎംകെ അധികാരത്തിൽ വന്നാൽ റേഷൻ കാർഡ് ഉടമകൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകും എന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രിച്ചിയിൽ നടന്ന കൂറ്റൻ റാലിയിൽ സംസാരിക്കുന്നതിനിടെയാണ് സ്റ്റാലിൻ്റെ പ്രഖ്യാപനം. വിവിധ മേഖലകളിൽ തമിഴ്നാടിൻ്റെ വളർച്ച ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഡിഎംകെയുടെ സീറ്റ് വിഭജനം കഴിഞ്ഞ ദിവസം പൂർത്തിയായി. കഴിഞ്ഞ തവണ മത്സരിച്ച 41 സീറ്റുകൾ തന്നെ വേണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ച കോൺഗ്രസിന് 22 സീറ്റിൽ നൽകാനായിരുന്നു ഡിഎംകെ തീരുമാനിച്ചത്. ഇതിൽ കടുത്ത എതിർപ്പ് സംസ്ഥാന കോൺഗ്രസ് ഉയർത്തിയതോടെ 25 സീറ്റ് നൽകി കോൺഗ്രസ് സമ്മർദത്തിന് ഡിഎംകെ വഴങ്ങി. സ്റ്റാലിനും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തമ്മിൽ നടത്തിയ ടെലഫോൺ ചർച്ചയ്ക്ക് ശേഷമാണ് സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്തിയത്.

2016ലെ തെരഞ്ഞെടുപ്പിൽ 41 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് വിജയിച്ചത് എട്ടു സീറ്റുകളിൽ മാത്രമാണ്.

Story Highlights – Complaint against Kamal Haasan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top