ഡോ. സിന്ധുമോള്‍ ജേക്കബിനെ പുറത്താക്കിയതില്‍ പ്രാദേശിക നേതൃത്വത്തെ തള്ളി സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റി

ഡോ. സിന്ധുമോള്‍ ജേക്കബിനെ പുറത്താക്കിയതായി അറിയില്ലെന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്. സംഘടനാ രീതി അനുസരിച്ച് ജില്ലാ കമ്മിറ്റിയാണ് പുറത്താക്കല്‍ നടപടിയില്‍ തീരുമാനമെടുക്കേണ്ടത്. ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റിയെ കോട്ടയം ജില്ലാ നേതൃത്വം തള്ളി.
ലോക്കല്‍ നേതൃത്വം എന്തെങ്കിലും ചെയ്തോ എന്ന് അന്വേഷിക്കും. ഡോ സിന്ധുമോള്‍ മത്സരിക്കാന്‍ യോഗ്യയാണ്. ഏല്‍പ്പിച്ച കാര്യങ്ങള്‍ കൃത്യമായി ചെയ്യുമെന്നും വാസവന് വ്യക്തമാക്കി.
Read Also : പിറവത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ഡോ. സിന്ധുമോള്‍ ജേക്കബിനെ സിപിഐഎം പുറത്താക്കി
ഉഴവൂര്‍ നോര്‍ത്ത് ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു സിന്ധുമോള്‍ ജേക്കബ്. പിറവത്ത് മത്സരിക്കുന്നത് പാര്‍ട്ടിയെ അറിയിച്ചില്ലെന്നായിരുന്നു ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ വിശദീകരണം. സിപിഐഎം നിര്‍ദ്ദേശിച്ച പ്രകാരമാണ് പിറവത്ത് കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായതെന്നായിരുന്നു സിന്ധുമോള്‍ ജേക്കബ് പറഞ്ഞത്.
Story Highlights – piravam, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here