പിറവത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ഡോ. സിന്ധുമോള്‍ ജേക്കബിനെ സിപിഐഎം പുറത്താക്കി

പിറവത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ഡോ. സിന്ധുമോള്‍ ജേക്കബിനെ സിപിഐഎം പുറത്താക്കി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഉഴവൂര്‍ നോര്‍ത്ത് ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു സിന്ധുമോള്‍ ജേക്കബ്. പിറവത്ത് മത്സരിക്കുന്നത് പാര്‍ട്ടിയെ അറിയിച്ചില്ലെന്നാണ് ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ വിശദീകരണം. സിപിഐഎം നിര്‍ദ്ദേശിച്ച പ്രകാരമാണ് പിറവത്ത് കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായതെന്നായിരുന്നു സിന്ധുമോള്‍ ജേക്കബ് പറഞ്ഞത്.
സിപിഐഎമ്മിന്റെ ഉഴവൂര്‍ ലോക്കല്‍ കമ്മറ്റി യോഗം ചേര്‍ന്നാണ് നടപടി സ്വീകരിച്ചത്. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. പാര്‍ട്ടി അംഗമായിരുന്നുവെങ്കിലും ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളില്‍ സിന്ധു ജേക്കബ് സ്വതന്ത്ര ചിഹ്നത്തിലായിരുന്നു മത്സരിച്ചിരുന്നത്. എന്നാല്‍ മറ്റൊരു പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടിയെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
Story Highlights – Sindhumol Jacob
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here