സ്വർണക്കടത്ത് കേസ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ച സംഭവം; എൻഐഎ സുപ്രിം കോടതിയെ സമീപിയ്ക്കും

സ്വർണക്കടത്ത് കേസിൽ എൻഐഎ സുപ്രിം കോടതിയെ സമീപിയ്ക്കും. സ്വർണക്കടത്ത് കേസിലെ 12 പ്രതികൾക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെയാകും ഹർജി. നയതന്ത്ര സ്വർണക്കടത്ത് കേസ് രാജ്യ സുരക്ഷയ്ക്കു ഭീഷണിയാണെന്ന കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നിലപാട് മുൻ നിർത്തിയാകും ഹർജി. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയതിനു ന്യായമായ കാരണം ബോധിപ്പിക്കാൻ പ്രോസിക്യൂഷനു കഴിയാതിരുന്നെന്ന ഹൈക്കോടതി നിഗമനം ചോദ്യം ചെയ്യും.
Read Also : എൻഐഎ അപ്പീൽ തള്ളി; സ്വർണക്കടത്ത് തീവ്രവാദത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി
നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്താണ് വൻതോതിലുള്ള സ്വർണക്കടത്ത് നടന്നത്. രാജ്യസുരക്ഷയ്ക്കു ഭീഷണിയാകുന്ന ഭീകരപ്രവർത്തനങ്ങൾക്കു പണം കണ്ടെത്താനായിരുന്നു സ്വർണ്ണക്കടത്തെന്നും എൻഐഎ ആരോപിക്കുന്നു.
സ്വർണക്കടത്ത് കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയ കീഴ്‌ക്കോടതി വിധിക്കെതിരെ എൻഐഎ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. കേസിൽ യുഎപിഎ സെക്ഷൻ 15 നിലനിൽക്കുമെന്നും പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു എൻഐഎയുടെ വാദം. എന്നാൽ സ്വർണക്കടത്ത് തീവ്രവാദത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കസ്റ്റംസ് ആക്ടിന്റെ കീഴിൽ വരുന്ന കുറ്റകൃത്യമാണിത്. നിലവിലെ ഉത്തരവ് കേസിന്റെ വിചാരണയെ ബാധിക്കില്ലെന്നും വിധി അപ്പീലിന് മാത്രമായിരിക്കും ബാധകമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Story Highlights – Gold smuggling NIA will approach the Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here