Advertisement

ഓഡിയോ കാസറ്റ് കണ്ടുപിടിച്ച ലൂ ഓട്ടൻസ് അന്തരിച്ചു

March 11, 2021
Google News 1 minute Read
Lou Ottens cassettes dies

ഓഡിയോ കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ഓട്ടൻസ് അന്തരിച്ചു. 94 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹം മരണപ്പെട്ടതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നെതർലൻഡിലെ ഡുയ്സെലിൽ വച്ച് ഈ മാസം ആറിനാണ് അദ്ദേഃഅം മരണപ്പെട്ടത്. ഡച്ച് എഞ്ചിനീയറായ ഓട്ടൻസ് ഓഡിയോ കാസറ്റിനൊപ്പം സീഡിയുടെ കണ്ടെത്തലിലും പങ്കാളിയായിരുന്നു.

1926ൽ ബെല്ലിങ്‌വോൾഡെയിൽ ജനിച്ച ഓട്ടൻസ് 1952ൽ ബെൽജിയത്തിലെ ഫിലിപ്സ് ഫാക്ടറിയിൽ ജോലി ചെയ്യാനാരംഭിച്ചു. എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇദ്ദേഹത്തെ 1960ൽ ഫിലിപ്സിൻ്റെ പ്രൊഡക്ട് ഡെവലപ്‌മെൻ്റ് വിഭാഗം തലവനായി നിയമിച്ചു. ഒരു വർഷത്തിനുള്ളിൽ അദ്ദേഹം ഓഡിയോ കാസറ്റ് നിർമിച്ചു. 1963ൽ കാസറ്റ് ബെർലിൻ റേഡിയോ ഇലക്ട്രോണിക്സ് മേളയിൽ അവതരിപ്പിച്ചു.

ഓട്ടൻസ് കാസറ്റ് അവതരിപ്പിച്ചതിനു പിന്നാലെ ജപ്പാനും കാസറ്റ് നിർമ്മിച്ചു. സോണിയും ഫിലിപ്സുമായി ഉണ്ടാക്കിയ കരാർ ഓട്ടൻസിന് ആഗോളശ്രദ്ധ നേടിക്കൊടുത്തു. ഫിലിപ്സും സോണിയും ചേർന്ന് രൂപം നൽകിയ കോംപാക്ട് ഡിസ്കിൻ്റെ (സിഡി) പരീക്ഷണങ്ങളിലും അദ്ദേഹം പങ്കാളിയായിരുന്നു. 1979ലാണ് സിഡി പുറത്തിറങ്ങിയത്. 1986ൽ അദ്ദേഹം വിരമിച്ചു.

Story Highlights – Lou Ottens, the inventor of cassettes dies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here