കേരളാ കോൺഗ്രസിന് നൽകിയ സീറ്റ് അവർക്ക്; അതിൽ മറിച്ചൊരു നിലപാട് പറയേണ്ടത് കേരളാ കോൺഗ്രസ് : മന്ത്രി ടിപി രാമകൃഷ്ണൻ 24നോട്

മുന്നണിയിൽ ഘകക്ഷികൾക്ക് സീറ്റ് നൽകിയാൽ അതിൽ മാറ്റമില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ 24നോട്.
കേരളാ കോൺഗ്രസിന് നൽകിയ സീറ്റ് അവർക്ക് തന്നെ അവകാശപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു.. അതിൽ മറിച്ചുള്ള നിലപാട് പറയേണ്ടത് കേരളാ കോൺഗ്രസ് ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ ടിപി രാമകൃഷ്ണൻ പറഞ്ഞു.
കുറ്റ്യാടി പ്രതിഷേധം ഒരിടത്തും ബാധിക്കില്ലെന്നും കുറ്റ്യാടി മണ്ഡലത്തിൽ പോലും പ്രകടനം ബാധിക്കില്ലെന്നും മന്ത്രി ടിപി രാമകൃഷ്ണൻ പറഞ്ഞു. ‘തെറ്റിദ്ധാരണ ഉള്ളവർ തിരുത്തും. പാർട്ടിയോട് കൂറുള്ള എല്ലാവരും ഒറ്റകെട്ടായി എൽഡിഎഫിനായി നിൽക്കും. ഇടതു മുന്നണിയെ ഉയർത്തിപിടിക്കും. തെറ്റ് പറ്റിയവർ തിരുത്തും’- മന്ത്രി കൂട്ടിച്ചേർത്തു.
Story Highlights – minister tp ramakrishnan on kutyadi protest
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here