മിഥുൻ ചക്രവർത്തിക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ

Mithun Chakraborty Gets Security

അടുത്തിടെ ബിജെപിയിൽ ചേർന്ന നടൻ മിഥുൻ ചക്രവർത്തിക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കി കേന്ദ്രം. സിഐഎസ്എഫായിരിക്കും ഇനി മുതൽ മിഥുന് സുരക്ഷയൊരുക്കുക. 11 കമാൻഡോകളും 55 സുരക്ഷാ ഉദ്യോഗസ്ഥരും സുരക്ഷാ സംഘത്തിൽ ഉണ്ടാവും. മിഥുൻ ചക്രവർത്തിക്കും അദ്ദേഹത്തിൻ്റെ വീടിനും ഇവർ സുരക്ഷ ഒരുക്കും. മാർച്ച് ഏഴിനാണ് മിഥുൻ ബിജെപിയിൽ ചേർന്നത്.

കൊൽക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത മെഗാ റാലിയിലാണ് 70കാരനായ മിഥുൻ ചക്രവർത്തി ബിജെപി അംഗത്വം എടുത്തത്.

അതേസമയം, നന്ദിഗ്രാമിൽ പ്രചരണത്തിനിടെയുണ്ടായ ആക്രമണത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരുക്ക് പറ്റിയെന്ന് സഹോദര പുത്രനും എംപിയുമായ അഭിഷേക് ബാനർജി അറിയിച്ചു. മമത ആശുപത്രിയിൽ അഡ്മിറ്റാണെന്നും രണ്ട് ദിവസം നിരീക്ഷണത്തിൽ തുടരണമെന്ന് ഡോക്ടർമാർ അറിയിച്ചു എന്നും അഭിഷേക് ബാനർജി അറിയിച്ചു. ആശുപത്രിയിൽ അഡ്മിറ്റായ മമത ബാനർജിയുടെ ചിത്രം പങ്കുവച്ചുള്ള ട്വീറ്റിലാണ് അഭിഷേകിൻ്റെ വെളിപ്പെടുത്തൽ.

മമതാ ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ബംഗാളിൽ വ്യാപക പ്രതിഷേധം നടന്നിരുന്നു. ആശുപത്രിയിൽ മമതയെ കാണാനെത്തിയ ഗവർണർ ജഗ്ദീപ് ദങ്കറിന് നേരെയും പ്രതിഷേധം ഉണ്ടായി.

Story Highlights – Mithun Chakraborty Gets “Y+” Security

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top