നേമത്ത് മത്സരിക്കുമെന്ന വാർത്ത അറിയില്ലെന്ന് ഉമ്മൻ ചാണ്ടി; സാധ്യത തള്ളാതെ രമേശ് ചെന്നിത്തല

oommen chandy might contest in nemam

നേമത്ത് താൻ സ്ഥാനാർത്ഥിയാകുമെന്ന വാർത്തയെ കുറിച്ച് അറിയില്ലെന്ന് ഉമ്മൻ ചാണ്ടി. ഇക്കാര്യം ആര് പറഞ്ഞുവെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് ചോദിച്ചു.

ഉമ്മൻ ചാണ്ടി രണ്ടിടത്ത് മത്സരിക്കുമെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. നേമത്തും, പുതുപ്പള്ളിയിലും ഉമ്മൻ ചാണ്ടി മത്സരിക്കാൻ സന്നദ്ധത അറിയിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. നേമത്ത് മത്സരിച്ചാൽ മറ്റൊരിടത്തും മത്സരിക്കാൻ അനുവദിക്കാമെന്ന് ഹൈക്കമാൻഡ് ഉമ്മൻ ചാണ്ടിയെ അറിയിച്ചിരുന്നു.

നേമത്ത് കരുത്തനായ സ്ഥാനാർത്ഥി വേണമെന്നാണ് കോൺഗ്രസ് നിലപാട്. ഉമ്മൻ ചാണ്ടി സ്ഥാനാർത്ഥിയാകാനുള്ള സാധ്യത ചെന്നിത്തല തള്ളിയില്ല. ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യത്തിൽ തീരുമാനമായില്ലെന്നും തലമുതിർന്ന നേതാവ് തന്നെ നേമത്ത് വരുമെന്നുമാണ് ചെന്നിത്തല പറഞ്ഞു.

Story Highlights – oommen chandy might contest in nemam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top