മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്’, ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ടീമിനൊപ്പം പൃഥ്വിരാജു൦

മോഹൻലാലിൻറെ സംവിധാന സംരംഭമായ ബറോസിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ കൊച്ചി കാക്കനാട് നവോദയ സ്റ്റുഡിയോയിൽ പുരോഗമിക്കുന്നു. ഏകദേശം ഒരു വർഷമായി സിനിമയുടെ സൈറ്റ് ഡിസൈൻ ,ആർട്ട് വർക്കുകൾ , മ്യൂസിക്ക് പ്രൊഡക്ഷൻ , ത്രി ഡി ജോലികൾ ഇവിടെ നടക്കുന്നുണ്ടായിരുന്നു. ബറോസ് പൂർത്തിയാക്കുന്നത് വരെ മറ്റു സിനിമകളുടെ ചിത്രീകരണ തിരക്കുകളിൽ നിന്നും മോഹൻലാൽ ഇടവേളയെടുക്കും.
സിനിമയുടെ പ്രീ പ്രൊഡക്ഷൻ ടീമിനൊപ്പം പൃഥ്വിരാജു൦ നവോദയിൽ എത്തിച്ചേർന്നിരുന്നു. പൃഥ്വിരാജു൦ ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രമാകുന്നുണ്ട്. പോർച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറു വർഷങ്ങളായി നിധിയ്ക്ക് കാവലിരിക്കുന്ന ബറോസ് യഥാർത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനെ മുന്നിലെത്തിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.
മോഹൻലാൽ ആണ് ചിത്രത്തിൽ ബറോസ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ വിസ്മയമൊരുക്കിയ മൈ ഡിയർ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ചിത്രം വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.
Story Highlights – Prithviraj also part of Mohanlal’s directorial debut Barroz
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here