ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണം; കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രിം കോടതി നോട്ടിസ്

Life Mission Case; Center instructs CBI not to rush

ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്ത് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കും സിബിഐയ്ക്കും സുപ്രിംകോടതി നോട്ടിസ്. അനില്‍ അക്കര എംഎല്‍എയ്ക്കും നോട്ടിസ് അയക്കും.

സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിക്കൊപ്പം സന്തോഷ് ഈപ്പന്‍ നല്‍കിയ ഹര്‍ജിയും പരിഗണിക്കാന്‍ ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. തൃശൂര്‍ വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റുകള്‍ നിര്‍മിച്ചു നല്‍കുന്നതിനാണ് തുക ലഭിച്ചതെന്നും വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചില്ലെന്നുമാണ് സന്തോഷ് ഈപ്പന്റെ വാദം. സിബിഐ അന്വേഷണം രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top