Advertisement

അപൂർവ സൗഹൃദം ; അന്ധനായ കുറുക്കന് വഴികാട്ടി, വീൽ ചെയറിലെ നായ

March 12, 2021
2 minutes Read

വളരെ അപൂർവമായ കാഴ്ചയാണ് മൃഗങ്ങൾ തമ്മിലുള്ള സൗഹൃദം. മനുഷ്യന് പലപ്പോഴും അതിൽ സാക്ഷിയാകേണ്ടി വരാറുണ്ട്. അത്തരത്തിൽ യുകെ യിൽ നിന്നൊരു വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

രണ്ടു കാലുകളുടെ ചലന ശേഷി നഷ്ടപ്പെട്ട് വീൽ ചെയറിൽ കഴിയുന്ന നായയുടെയും കണ്ണുകാണാത്ത കുറുക്കന്റെയുമാണ് ഈ അപൂർവ സൗഹൃദം. വെസ്റ്റ് ഹൈലാൻഡ് വൈറ്റ് ടെറിയർ ഇനത്തിൽപെട്ട ജാക്ക് എന്ന നായ അനലാപ്സ് -മെൻഡെസ് ദമ്പതികൾ ദെത്തെടുക്കുകയായിരുന്നു. ജാക്കിന്റെ പിറകിലെ രണ്ടു കാലുകൾക്കും ചലന ശേഷി നഷ്ടപ്പെട്ടതോടെ വീൽ ചെയറിലാണ് നടപ്പ്. പിന്നീട് ദമ്പതികൾ പംകിന് എന്ന ഒരു വയസായ കുറുക്കനെയും ദത്തെടുത്തു. പംകിനു കണ്ണുകാണാൻ കഴിയില്ലായിരുന്നു.

https://youtu.be/bDil4THSoXc

ഏകദേശം ഒരു വർഷത്തോളം ഒരു വീട്ടിൽ കഴിഞ്ഞതോടെ ഇരുവരും നല്ല സൗഹൃദത്തിലായി. പിന്നീട് കണ്ണുകാണാത്ത കുറുക്കന് വഴികാട്ടിയായി ജാക്ക് മാറുകയായിരുന്നു. ജാക്കിന്റെ വീൽ ചെയറിന്റെ ശബ്‌ദം ശ്രദ്ധിച്ചാണ് പംകിന്റെ യാത്ര. വീൽ ചെയറിന്റെ ശബ്‌ദം കേട്ട് ജാക്കിന്റെ പിറകെ ഓടുന്ന പംകിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ തോതിൽ പ്രചരിച്ചിരുന്നു.

പംകിന്റെ സംരക്ഷകനാണ് ജാക്ക് . മറ്റു പൂച്ചകളോ നായ്ക്കളോ അടുത്ത് വരുകയാണെങ്കിൽ ജാക്ക് പംകിന് മുന്നറിയിപ്പ് നൽകും. കൂടാതെ ജാക്കിന് ഒപ്പമെത്താൻ പംകിന് സാധിക്കാതെ വന്നാൽ അടുത്തെത്തുന്നതുവരെ ജാക്ക് കാത്തിരിക്കുമെന്ന് മൃഗങ്ങളുടെ ഉടമ പറയുന്നു.

Story Highlights – Dog in wheelchair becomes guide for blind fox, viral video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top