ആദ്യ ടി-20: ഇന്ത്യക്ക് ബാറ്റിംഗ്; രോഹിതിന് വിശ്രമം

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20യിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശർമ്മയ്ക്ക് ആദ്യ ചില മത്സരങ്ങളിൽ വിശ്രമം അനുവദിക്കുകയാണെന്ന് കോലി അറിയിച്ചു. ധവാനും ലോകേഷ് രാഹുലും ഇന്നിംഗ്സ് ഓപ്പൺ ചെയ്യും.
സൂര്യകുമാർ യാദവ് ടീമിൽ ഇല്ല. നാലാം നമ്പറിൽ ശ്രേയാസ് അയ്യരും അഞ്ചാം നമ്പറിൽ ഋഷഭ് പന്തുമാണ് കളിക്കുന്നത്. ഭുവനേശ്വർ കുമാർ, ശർദ്ദുൽ താക്കൂർ എന്നിവർ പേസർമാരായെത്തുമ്പോൾ വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ എന്നിവർ സ്പിൻ ഓൾറൗണ്ടർമാരായി ടീമിലുണ്ട്. ചഹാൽ, ഹർദ്ദിക് എന്നിവരും കളിക്കും. ഈ പരമ്പരയിൽ താൻ പന്തെറിയുമെന്ന് ഹർദ്ദിക്ക് അറിയിച്ചു.
ജേസൻ റോയ്, ജോണി ബെയർസ്റ്റോ, ഡേവിഡ് മലാൻ, ജോസ് ബട്‌ലർ, ഓയിൻ മോർഗൻ, സാം കറൻ, ജോഫ്ര ആർച്ചർ, ക്രിസ് ജോർഡൻ, ആദിൽ റഷീദ്, മാർക്ക് വുഡ് എന്നിവരാണ് ഇംഗ്ലണ്ട് ടീമിൽ ഉള്ളത്.
Story Highlights – india will bat against england 1st t20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here