നിധിന്‍ ഗഡ്കരി സ്‌കാനിയ ബസ് കൈക്കൂലി വാങ്ങിയെന്ന ആരോപണം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

nithin gadkari

കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി സ്‌കാനിയ ബസ് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ തയാറാവണമെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ ആവശ്യപ്പെട്ടു.

വിദേശ വാഹന നിര്‍മാണ കമ്പനി ഇന്ത്യയുടെ കേന്ദ്ര മന്ത്രിക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണം ഗുരുതരമാണെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ഷിന്‍ഡേ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് സ്വീഡിഷ് മാധ്യമം വാര്‍ത്ത നല്‍കിയത്.

ഗഡ്കരി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണില്‍ നിന്ന് സമ്മാനം വാങ്ങിയതായാണ് റിപ്പോര്‍ട്ട്. സമ്മാനമായി സ്‌കാനിയ ലക്ഷ്വറി ബസ് വാങ്ങിയെന്നും മകളുടെ വിവാഹ ചെലവ് വാഹന കമ്പനി വഹിച്ചെന്നുമാണ് ആരോപണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top