ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കൻ വനിതകൾക്ക് ജയം; പരമ്പര

ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കൻ വനിതകൾക്ക് ജയം. മഴ മൂലം കളി മുടക്കിയ മത്സരത്തിൽ ഡക്ക്‌വർത്ത്-ലൂയിസ് നിയമപ്രകാരം 6 റൺസിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്. ജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക 2-1ന് സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 248 റൺസാണ് നേടിയത്. 77 റൺസ് നേടിയ പൂനം റാവത്ത് ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. മിതാലി രജ്, ഹർമൻപ്രീത് കൗർ, ദീപ്തി ശർമ്മ എന്നിവർ 36 റൺസ് വീതം നേടി. മറുപടി ബാറ്റിംഗിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായെങ്കിലും സെഞ്ചുറി നേടി പുറത്താവാതെ നിന്ന ലിസൽ ലീ ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിക്കുകയായിരുന്നു. ലീ 131 പന്തിൽ 132 റൺസ് നേടി പുറത്താവാതെ നിന്നു.
Story Highlights – south africa won against india women in 3rd odi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here