Advertisement

‘താരങ്ങൾക്ക് ഫിറ്റ്നസ് പ്രധാനം’; വരുൺ ചക്രവർത്തി ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടതിൽ പ്രതികരണവുമായി കോലി

March 12, 2021
2 minutes Read
Virat Kohli Varun Chakravarthy’s

സ്പിന്നർ വരുൺ ചക്രവർത്തി ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടതിൽ പ്രതികരണവുമായി ഇന്ത്യൻ നായകൻ വിരാട് കോലി. താരങ്ങൾക്ക് ഫിറ്റ്നസ് പ്രധാനമാണെന്ന് കോലി പറഞ്ഞു. ഇന്ത്യൻ ടീമിൽ ഇടം നേടാൻ വേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്. അതിൽ ആർക്കും ഇളവില്ല. ഇതൊക്കെക്കൊണ്ടാണ് ഇന്ത്യൻ ടീം മികച്ച പ്രകടനം നടത്തുന്നതെന്നും കോലി പറഞ്ഞു.

“ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ വ്യവസ്ഥകൾ എല്ലാ വ്യക്തികളും അറിഞ്ഞിരിക്കണം. ഫിറ്റ്നസിലും കഴിവിലും വളരെ ഉയർന്ന നിലവാരത്തിലാണ് നമ്മൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യ ഏറ്റവും ഉയരത്തിൽ നിൽക്കുന്നത്. ഇന്ത്യൻ ടീമിൻ്റെ ഭാഗമാവാൻ എന്താണ് വേണ്ടതെന്ന് കളിക്കാർ മനസ്സിലാക്കണം. അതിൽ ആർക്കും ഇളവില്ല.”- വാർത്താസമ്മേളനത്തിനിടെ കോലി പറഞ്ഞു.

Read Also : ഇന്ത്യ-ഇംഗ്ലണ്ട് ടി-20 പരമ്പരയ്ക്ക് ഇന്നു തുടക്കം

ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ട സ്പിന്നർ വരുൺ ചക്രവർത്തിയ്ക്ക് പകരം രാഹുൽ ചഹാർ ടീമിലെത്തിയിട്ടുണ്ട്. ഫിറ്റസ്ന് ടെസ്റ്റിൽ രണ്ട് തവണയും വരുൺ ചക്രവർത്തി പരാജയപ്പെട്ടു എന്നാണ് റിപ്പോർട്ട്.

അതേസമയം, ഇന്ത്യ-ഇംഗ്ലണ്ട് ടി-20 പരമ്പര ഇന്ന് ആരംഭിക്കും. രാത്രി ഏഴ് മണിക്ക് അഹ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. എല്ലാ മത്സരങ്ങളും ഒരു വേദിയിൽ തന്നെയാണ് നടക്കുക. മത്സരത്തിൽ കാണികളെ അനുവദിച്ചിട്ടുണ്ട്. 4 മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.

Story Highlights – Virat Kohli on Varun Chakravarthy’s failure in fitness test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top