Advertisement

ആറന്മുളയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കം

March 13, 2021
2 minutes Read

ആറന്മുളയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കം. ഓര്‍ത്തഡോക്‌സ് സഭാംഗം ബിജു മാത്യു സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരെ ബിജെപി മണ്ഡലം കമ്മിറ്റി രംഗത്ത് എത്തി. ആറന്മുള പോലെയുള്ള എ ക്ലാസ് മണ്ഡലത്തില്‍ ജനപ്രിയ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കണമെന്നാണ് ആവശ്യം.

ബിജു മാത്യു ആറന്മുളയില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന വാര്‍ത്തകള്‍ ഇന്ന് ഉച്ചയോടെയാണ് പുറത്തുവന്നത്. ഇതോടെയാണ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കം ഉയരുന്നത്. ബിജു മാത്യുവിനെ പോലെ വ്യക്തിപ്രഭാവം കുറഞ്ഞയാള്‍ മണ്ഡലത്തില്‍ വേണ്ടെന്നാണ് മണ്ഡലം കമ്മിറ്റിയുടെ നിലപാട്.

Read Also : സ്ഥാനാര്‍ത്ഥി പട്ടിക; ബിജെപി കേന്ദ്ര നേതൃത്വം അവസാനവട്ട ചര്‍ച്ചയില്‍

അതേസമയം, കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയിന്മേല്‍ ബിജെപി കേന്ദ്ര നേതൃത്വം അവസാനവട്ട ചര്‍ച്ച നടത്തുകയാണ്. സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനും മത്സരിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. നേമത്തിന്റെ സാധ്യതാപട്ടികയില്‍ സുരേഷ് ഗോപിയുടെ പേരും ഉള്‍പ്പെടുത്തി. കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ബിജെപിയും നേമത്തിന്റെ കാര്യത്തില്‍ പുനരാലോചനയിലാണ്. സംസ്ഥാനം നല്‍കിയ സാധ്യതാപട്ടികയില്‍ കുമ്മനത്തിന്റെ പേര് മാത്രമായിരുന്നെങ്കില്‍ നിലവില്‍ സുരേഷ്‌ഗോപിയുടെ പേരും നേമത്ത് പരിഗണിക്കുന്നുണ്ട്. ശോഭാ സുരേന്ദ്രന്‍ മത്സര രംഗത്ത് ഉണ്ടാകണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു. ഇന്നലെ അമിത്ഷായുടെ അധ്യക്ഷതയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തിയായിരിക്കും അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുക.

Story Highlights – Controversy over BJP candidate in Aranmula

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top