Advertisement

മലമ്പുഴ സീറ്റ് വേണ്ടെന്ന് ജനതാദള്‍ ജോണ്‍ ജോണ്‍ വിഭാഗം; തീരുമാനം യുഡിഎഫിനെ അറിയിച്ചു

March 13, 2021
1 minute Read

മലമ്പുഴ സീറ്റ് വേണ്ടെന്ന് ജനതാദള്‍ ജോണ്‍ ജോണ്‍ വിഭാഗം. എലത്തൂരില്ലെങ്കില്‍ സീറ്റ് വേണ്ടെന്ന് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. മലമ്പുഴ സീറ്റില്‍ അഡ്വ. ജോണ്‍ ജോണ്‍ തന്നെ മത്സരിക്കണമെന്ന ആവശ്യമായിരുന്നു രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അറിയിച്ചത്. എന്നാല്‍ മലമ്പുഴ സീറ്റ് വേണ്ടെന്ന് തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. വിജയസാധ്യതയില്ലാത്ത സീറ്റാണ് മലമ്പുഴയെന്ന വിലയിരുത്തലിലാണ് തീരുമാനം. നാളെ ഇക്കാര്യത്തില്‍ നിലപാട് വിശദീകരിക്കും.

Story Highlights – janata dal john john

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top