സ്ഥാനാർത്ഥി നിർണയം വൈകി; ഐശ്വര്യ കേരള യാത്രയുടെ ഐശ്വര്യം കളയരുതെന്ന് കെ. മുരളീധരൻ

കോൺഗ്രസ് നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് കെ. മുരളീധരൻ എം.പി. സ്ഥാനാർത്ഥി നിർണയം നീട്ടിക്കൊണ്ടുപോകരുതായിരുന്നുവെന്ന് കെ. മുരളീധരൻ പറഞ്ഞു.

ഐശ്വര്യ കേരളയാത്രയുടെ ഐശ്വര്യം കളയരുത്. നേതൃത്വത്തോട് ഇതുമാത്രമാണ് തനിക്ക് പറയാനുള്ളതെന്നും മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ എല്ലാം ഹൈക്കമാൻഡ് പറയുന്നതുപോലെ ചെയ്യും. പാർട്ടി തീരുമാനങ്ങൾ എല്ലാ കാലത്തും അനുസരിച്ചിട്ടുണ്ട്. കെ. കരുണാകരനും മകനും മത്സരിക്കാൻ ഉപാധികൾ വച്ചിട്ടില്ല. ബിജെപിയെ നേരിടാൻ തനിക്ക് പേടിയില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

Story Highlights – K Muraleedharan, Aiswarya yathra, Congress, assembly election 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top