സ്റ്റീഫൻ ജോർജ് ജനപിന്തുണയില്ലാത്ത ആൾ; കടുത്തുരുത്തിയിൽ കടുത്ത മത്സരമില്ല: മോൻസ് ജോസഫ്

കടുത്തുരുത്തിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി സ്റ്റീഫൻ ജോർജിനെതിരെ മോൻസ് ജോസഫ് രംഗത്ത്. സ്റ്റീഫൻ ജോർജ് ജനപിന്തുണ ഇല്ലാത്ത ആളാണെന്ന് മോൻസ് ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു.
മുമ്പ് തന്നോട് ഏറ്റുമുട്ടി പരാജയപ്പെട്ട ആളാണ് സ്റ്റീഫൻ. കടുത്തുരുത്തിയിൽ കടുത്ത മത്സരം ഉണ്ടാകില്ല. വൻ ഭൂരിപക്ഷം ഇക്കുറിയും ലഭിക്കുമെന്ന് മോൻസ് ജോസഫ് പറഞ്ഞു.
2010ൽ ജോസഫ്-മാണി ലയനത്തിൽ പ്രതിഷേധിച്ച് പാർട്ടിയിൽ നിന്ന് മാറി നിന്നയാളാണ് സ്റ്റീഫൻ. കടുത്തുരുത്തിയിൽ മാണിയുടെ പ്രതിനിധി താനാണ്. കടുത്തുരുത്തിയിൽ ജോസ് പക്ഷത്തിനാണ് ശക്തി എന്നത് പൊള്ളയായ വാദമെന്നും മോൻസ് ജോസഫ് കൂട്ടിച്ചേർത്തു.
Story Highlights – Monce joseph, kaduthuruthy, Stephen george
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here