വി. ഇ ഗഫൂറിന്റെ സ്ഥാനാർത്ഥിത്വം; എറണാകുളത്ത് ലീഗിൽ പൊട്ടിത്തെറി

എറണാകുളത്ത് മുസ്ലിം ലീഗിൽ പൊട്ടിത്തെറി. മുൻ മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിന്റെ മകനും കളമശേരിയിലെ നിയുക്ത മുസ്ലിം ലീഗ് സ്ഥാനാർത്ഥിയുമായ വി. ഇ ഗഫൂറിനെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി.

മുൻ എം.എൽ.എ അഹമ്മദ് കബീറിന്റെ വീട്ടിൽ ഒരു വിഭാഗം നേതാക്കൾ സംഘടിച്ചെത്തി. ഗഫൂറിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കാൻ കഴിയില്ലെന്ന് നേതാക്കൾ പറഞ്ഞു. മുതിർന്ന നേതാവായ അഹമ്മദ് കബീറിനെ ഒഴിവാക്കിയതിൽ വിമത വിഭാഗം പ്രതിഷേധം രേഖപ്പെടുത്തി. വി. ഇ ഗഫൂറിന്റെ സ്ഥാനാർത്ഥിത്വം മറ്റ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനേയും പ്രതികൂലമായി ബാധിക്കുമെന്നും മുസ്ലിം ലീഗ് മുതിർന്ന നേതാക്കൾ പറഞ്ഞു.

Story HighlightsMuslim league, bindu krishna, V E Gafoor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top