പാലക്കാട് നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാളയാർ ദേശീയ പാതയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

ചുള്ളിമടപേട്ടക്കാടാണ് സംഭവം. കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ട് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.

സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മയെന്ന് കരുതുന്ന യുവതിയെ പൊലീസ് പിടികൂടി. പെരുമ്പാവൂരിൽ നിന്ന് അങ്കമാലി പൊലീസാണ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്. പശ്ചിമ ബംഗാൾ സ്വദേശിനിയാണ് യുവതിയെന്നാണ് വിവരം.

Story Highlights – New born baby

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top