പുതിയ രണ്ട് ഐപിഎൽ ടീമുകൾക്കായുള്ള ലേലം മെയിൽ; റിപ്പോർട്ട്

IPL Teams Auctioned May

പുതിയ രണ്ട് ഐപിഎൽ ടീമുകൾക്കായുള്ള ലേലം മെയ് മാസത്തിൽ നടക്കുമെന്ന് റിപ്പോർട്ട്. ബിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഉൾപ്പെടെയുള്ള ബിസിസിഐ ഭാരവാഹികൾ ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് വരുന്ന ഐപിഎൽ സീസണിൻ്റെ അവസാന ഘട്ടത്തിൽ രണ്ട് പുതിയ ടീമുകൾക്കായുള്ള ലേലം നടത്താമെന്ന് ബിസിസിഐ തീരുമാനിച്ചത്. പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

“10 ഐപിഎൽ ടീമുകൾ അടുത്ത വർഷം മുതൽ നിലവിൽ വരും. ഫ്രാഞ്ചൈസികൾ ഏതെന്നുള്ള വിവരങ്ങളും മറ്റ് ലേല നടപടികളും മെയ് മാസത്തോടെ തീരുമാനിക്കും. ടീം ഏതൊക്കെയെന്ന് തീരുമാനിച്ചാൽ അവർക്ക് മറ്റു കാര്യങ്ങൾ തീരുമാനിക്കാം. അതിന് സമയം ആവശ്യമുണ്ട്.”- ബിസിസിഐ വൃത്തങ്ങൾ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.

Read Also : ഐപിഎൽ ഏപ്രിൽ 9ന് ആരംഭിക്കും; ആകെ 6 വേദികൾ

ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.

Story Highlights – Two New IPL Teams To Be Auctioned In May

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top