Advertisement

യുഎഇയില്‍ ഇന്ന് 2,159 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

March 13, 2021
1 minute Read

യുഎഇയില്‍ ഇന്ന് 2,159 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് 10 പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ന് 2159 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തു വൈറസ് ബാധിച്ചവരുടെ എണ്ണം 424405 ആയി. പുതുതായി 1939 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 403478 ആയി.

നിലവില്‍ 19539 പേരാണ് കൊവിഡ് ബാധിച്ചു യുഎഇയില്‍ ചികിത്സയില്‍ ഉള്ളത്. അതേസമയം, അധ്യാപകര്‍ക്കും വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിനായി ഏഴ് കേന്ദ്രങ്ങള്‍ തുറന്നതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്കും വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജീവനക്കാര്‍ക്കും സൗജന്യമായി കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കാനായാണ് ഈ സെന്ററുകള്‍ പ്രവര്‍ത്തിക്കുകയെന്ന് മന്ത്രാലയം ട്വീറ്ററില്‍ വ്യക്തമാക്കി.

Story Highlights – UAE announces 2159 new coronavirus cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top