ആത്മഹത്യാ ഭീഷണി മുഴക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ; അനുനയിപ്പിച്ച് ഉമ്മൻചാണ്ടി

ഉമ്മൻചാണ്ടി പുതുപ്പള്ളി വിടരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാ ഭീഷണി. ജസ്റ്റിൻ എന്ന പ്രവർത്തകനാണ് ഉമ്മൻചാണ്ടിയുടെ വീടിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഉമ്മൻചാണ്ടി നേരിട്ട് അനുനയ ശ്രമം നടത്തിയതോടെ പ്രവർത്തകൻ താഴെ ഇറങ്ങി.

ഡൽഹിയിൽ നിന്ന് ഉമ്മൻചാണ്ടി പുതുപ്പള്ളിയിലെ വീട്ടിലെത്തിയതിന് പിന്നാലെയാണ് ജസ്റ്റിൻ വീടിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഉമ്മൻചാണ്ടി പുതുപ്പള്ളി വിടരുതെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ഉമ്മൻചാണ്ടി പ്രവർത്തകർക്കൊപ്പം വീടിന് പുറത്തിറങ്ങുകയും ജസ്റ്റിനെ ഫോണിൽ ബന്ധപ്പെട്ട് താഴെയിറങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ഇയാൾ താഴെ ഇറങ്ങി.

ഉമ്മൻചാണ്ടി പുതുപ്പള്ളി വിട്ടാൽ പിന്നെ തങ്ങൾ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ എന്ന് ജസ്റ്റിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഹൈക്കമാൻഡോ, സോണിയ ഗാന്ധിയോ രാഹുലോ ആര് പറഞ്ഞാലും തങ്ങൾ ഉമ്മൻ ചാണ്ടിയെ വിട്ടു നൽകില്ലെന്നും ജസ്റ്റിൻ പറഞ്ഞു.

Story Highlights – suicide threat, oommen chandy, puthuppaly, youth congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top