മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല; ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കും: ശോഭ സുരേന്ദ്രന്‍

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനത്തില്‍ പ്രതികരിച്ച് പാര്‍ട്ടി നേതാവ് ശോഭാ സുരേന്ദ്രന്‍. താന്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തനം നടത്താനാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന്റെ പ്രതിനിധി വിളിച്ച് അവരുടെ ആഗ്രഹം താന്‍ മത്സരിക്കുകയാണെന്ന് പറഞ്ഞിരുന്നു. വ്യക്തിപരമായ ആഗ്രഹം താന്‍ പറഞ്ഞെന്നും എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തക എന്ന രീതിയില്‍ പാര്‍ട്ടിയുടെ തീരുമാനവുമായി മുന്നോട്ടു പോകണമെന്ന് പ്രതിനിധി ആവശ്യപ്പെട്ടുവെന്നും ശോഭ. ശേഷം ഒരു മുതിര്‍ന്ന ദേശീയ നേതാവും മത്സരരംഗത്ത് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.
Read Also : സ്ഥാനമോഹി എന്ന് വിളിക്കുന്നതില്‍ ദുഃഖമില്ലെന്ന് ശോഭ സുരേന്ദ്രന്‍
പിന്നീടാണ് സ്ഥാനാര്‍ത്ഥി പട്ടിക വന്നത്. പാര്‍ട്ടി ഏത് ചുമതലയാണ് ഏല്‍പ്പിക്കുന്നത് അത് നിര്‍വഹിക്കുയെന്നുള്ളതാണ് കടമയെന്നും ശോഭ. മറ്റൊന്നിനും പ്രസക്തിയില്ല. മത്സരിക്കുകയെന്നത് തന്നെ ബാധിക്കുന്ന വിഷയമല്ല. ഒരുപാട് ആളുകള്‍ വിജയിച്ച് നിയമസഭയിലേക്ക് പോകുക എന്നതിനാണ് പ്രസക്തി.
കെ സുരേന്ദ്രന്‍ രണ്ട് സീറ്റില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് ദേശീയ നേതൃത്വമാണ്. അതിനെ സ്വാഗതം ചെയ്യുന്നു. സുരേന്ദ്രനെ രണ്ട് മണ്ഡലത്തിലും വിജയിപ്പിക്കുകയാണ് ലക്ഷ്യം. മത്സരിക്കണം എന്ന് ആഗ്രഹിച്ച് ശ്രമിച്ചാലെ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതിന് പ്രാധാന്യമുള്ളൂവെന്നും ശോഭ. കോണ്‍ഗ്രസിലെ ലതിക സുഭാഷിന്റെ രാജിയില്‍ വേദനയുണ്ടെന്നും രാഷ്ട്രീയത്തിലെ പുരുഷന്മാരായ മുഴുവന്‍ ആളുകള്‍ പുനര്‍വിചിന്തനത്തില്‍ തയാറാകുമെന്നാണ് പ്രതീക്ഷയെന്നും ശോഭ പറഞ്ഞു.
Story Highlights – sobha surendran, bjp, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here