Advertisement

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അവഗണന; പ്രതിഷേധവുമായി ഐഎന്‍ടിയുസി; എല്ലാ മണ്ഡലങ്ങളിലും വിമത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും

March 14, 2021
Google News 1 minute Read

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഐഎന്‍ടിയുസി. കൊട്ടാരക്കര മണ്ഡലത്തില്‍ ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ വിമതനായി മത്സരിക്കും. എല്ലാ ജില്ലകളിലും തങ്ങളുടേതായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും ഐഎന്‍ടിയുസി ആലോചനയുണ്ട്. കുണ്ടറയില്‍ കല്ലട രമേശ് കോണ്‍ഗ്രസ് വിമതനായി മത്സരിക്കാനൊരുങ്ങുകയാണ്. മില്‍മ തെക്കന്‍ മേഖലാ ചെയര്‍മാനായിരുന്നു കല്ലട രമേശ്.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്ന് ആരോപിച്ചാണ് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ കൊട്ടാരക്കരയില്‍ വിമതനായി മത്സരിക്കാന്‍ ഒരുങ്ങുന്നത്. അഞ്ച് സീറ്റുകളാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐഎന്‍ടിയുസി ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായില്ല. ഇതേ തുടര്‍ന്നാണ് എല്ലാ ജില്ലകളിലും ഐഎന്‍ടിയുസിക്ക് ഓരോ സ്ഥാനാര്‍ത്ഥികളുണ്ടാകുമെന്ന് ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞത്.

Story Highlights – INTUC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here