കോണ്‍ഗ്രസില്‍ അതൃപ്തി പടരുന്നു; കൂടുതല്‍ പേര്‍ രാജിക്ക്

Congress expels dissident DCC member in Chittaur panchayath

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രാജി നീക്കവുമായി കൂടുതല്‍ നേതാക്കള്‍. കെപിസിസി ജനറല്‍ സെക്രട്ടറി, യുഡിഎഫ് കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ എന്നിവരുടെ രാജിക്കാണ് സാധ്യതയെന്ന് മുതിര്‍ന്ന നേതാവ് കെ സി ജോസഫ് പറഞ്ഞു.

സോണി സെബാസ്റ്റ്യനെ സ്ഥാനാര്‍ത്ഥിയാക്കാത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് കെ സി ജോസഫ് വ്യക്തമാക്കി. ഇരിക്കൂറില്‍ കലാപം ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കണം. ഏറ്റുമാനൂര്‍ സീറ്റ് അടഞ്ഞ അധ്യായമാണ്. അതിനി റീ ഓപ്പണ്‍ ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also : കെ സി ജോസഫ് എംഎൽഎ നിരീക്ഷണത്തിൽ

അതേസമയം സീറ്റ് നിഷേധിച്ചതില്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി രാജിവച്ചു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കര്‍ഷക സംഘടന ദേശീയ കോര്‍ഡിനേറ്റര്‍ സ്ഥാനവും രാജിവച്ചു.

രമണി പി നായരും കെപിസിസി സെക്രട്ടറി സ്ഥാനം രാജിവച്ചു. രാജിക്കത്ത് നാളെ പ്രതിപക്ഷ നേതാവിന് കൈമാറും. സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിട്ടും സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് രാജി.

Story Highlights – k c joseph, congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top