വയനാട്ടുകാര്‍ തന്നെ കല്‍പറ്റയില്‍ മത്സരിച്ചാല്‍ മതിയെന്ന് കെപിസിസി വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടി

കല്‍പറ്റയിലെ സ്ഥാനാര്‍ത്ഥി നിര്‍ണത്തെചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. വയനാട്ടുകാര്‍ തന്നെ കല്‍പറ്റയില്‍ മത്സരിച്ചാല്‍ മതിയെന്ന് കെപിസിസി വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടി പറഞ്ഞു. മത്സരിക്കാന്‍ മികച്ച നേതാക്കള്‍ തന്നെ വയനാട്ടിലുണ്ട്. ദേശീയ ശ്രദ്ധയിലുള്ള മണ്ഡലമാണ് കല്‍പറ്റ. ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ പ്രതീക്ഷയുണ്ടെന്നും കെ.സി. റോസക്കുട്ടി പറഞ്ഞു.
കല്‍പറ്റ മണ്ഡലത്തെ ഇത്രയേറെ തര്‍ക്കവിഷമയാക്കി മാറ്റരുത്. വയനാട്ടില്‍ നിന്നുള്ള ആര്‍ക്കെങ്കിലും ആ മണ്ഡലത്തെ പ്രതിനിധീകരിക്കാനുള്ള അവസരം നല്‍കണമെന്നും കെ.സി. റോസക്കുട്ടി പറഞ്ഞു.
വയനാട് ജില്ലയിലെ ഏക ജനറല്‍ സീറ്റാണ് കല്‍പറ്റ. അതിനാല്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കളെല്ലാം സീറ്റിനായി രംഗത്തുണ്ട്. കല്‍പറ്റ സീറ്റില്‍ ആദ്യം ഉയര്‍ന്ന പേരുകളില്‍ ഒന്നായിരുന്നു കെ.സി. റോസക്കുട്ടിയുടേത്. എന്നാല്‍ നിലവില്‍ കെ.സി. റോസക്കുട്ടിക്ക് സീറ്റില്ലെന്ന തരത്തിലാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. ഇതിനിടെയാണ് വിഷയത്തില്‍ പ്രതികരണവുമായി കെ.സി. റോസക്കുട്ടിതന്നെ രംഗത്ത് എത്തിയിരിക്കുന്നത്.
Story Highlights – kc rosakutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here