പട്ടാമ്പിയില്‍ കോണ്‍ഗ്രസിലെ പോര് തുടരുന്നു; സ്ഥാനാര്‍ത്ഥിയാകാന്‍ കത്തയച്ചിട്ടില്ലെന്ന് കെഎസ്ബിഎ തങ്ങള്‍

പട്ടാമ്പിയില്‍ കോണ്‍ഗ്രസിലെ പോര് തുടരുന്നു. സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ കത്തയച്ചിട്ടില്ലെന്ന് കെഎസ്ബിഎ തങ്ങള്‍ പറഞ്ഞു. ആരോപണങ്ങള്‍ക്ക് പിന്നില്‍ മുന്‍ നിയമസഭാംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി.പി. മുഹമ്മദാണ്. ഗ്രൂപ്പ് പോരിന്റെ ഭാഗമായിട്ടാണ് ഈ ആരോപണമെന്നും കെഎസ്ബിഎ തങ്ങള്‍ പറയുന്നു. ഇത്തരത്തിലൊരു പ്രചാരണത്തിന് പിന്നില്‍ മുന്‍ എംഎല്‍എ സി.പി. മുഹമ്മദാണ്. ഇതൊരു ഗൂഢാലോചനയാണ്. ഇക്കാര്യം പാര്‍ട്ടി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യുവ സ്ഥാനാര്‍ത്ഥിയെ വേണമെന്ന് ആവശ്യപ്പെട്ട് നേതൃത്വത്തിന് അയച്ച കത്തില്‍ കെഎസ്ബിഎ തങ്ങള്‍ തന്റെ പേര് എഴുതിചേര്‍ത്തെന്നാണ് ആരോപണം. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരണവുമായാണ് കെഎസ്ബിഎ തങ്ങള്‍ രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ പേര് എഴുതി ചേര്‍ത്തിരിക്കുന്നത് സി.പി. മുഹമ്മദാണെന്നാണ് ആരോപണം.
കെഎസ്ബിഎ തങ്ങളെ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ ഡിസിസി ഭാരവാഹികളും ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളും രാജിവയ്ക്കുമെന്ന തരത്തില്‍ വാര്‍ത്ത പുറത്തുവന്നിരുന്നു. വൈകുന്നേരത്തോടെ ഇക്കാര്യം നിഷേധിച്ച് ഭാരവാഹികള്‍ തന്നെ രംഗത്ത് എത്തി.
Story Highlights – ksba thangal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here