അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവം; പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ അറസ്റ്റിൽ

മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ അറസ്റ്റിൽ. പന്ത്രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സച്ചിൻ വാസെയെ അറസ്റ്റ് ചെയ്തത്.
സ്‌ഫോടക വസ്തുക്കൾ നിറച്ച സ്‌കോർപിയോ കാർ അംബാനിയുടെ വീടിന് സമീപം സ്ഥാപിക്കാനുള്ള ഗൂഢാലോചനയിൽ പങ്ക് ആരോപിച്ചാണ് അറസ്റ്റ്. എൻ.ഐ.എ ഇൻസ്‌പെക്ടർ ജനറൽ അനിൽ ശുക്ലയുടെ നേതൃത്വത്തിലുള്ള സംഘം എൻ.ഐ.എ മുംബൈ ഓഫിസിൽ വിളിച്ചുവരുത്തിയാണ് സച്ചിൻ വാസയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവം ആദ്യം അന്വേഷിച്ചിരുന്നത് സച്ചിൻ വാസെയാണ്. പിന്നീടാണ് കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനും തുടർന്ന് എൻ.ഐ.എയ്ക്കും കൈമാറുന്നത്.
Story Highlights – Sachin vaze, Mukesh Ambani, Explosives
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here