തൃശൂര്‍ മണ്ഡലം ഇത്തവണ കോണ്‍ഗ്രസ് തിരിച്ചുപിടിക്കും: പത്മജ വേണുഗോപാല്‍

തൃശൂര്‍ മണ്ഡലം ഇത്തവണ കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്ന് പത്മജ വേണുഗോപാല്‍. തികഞ്ഞ വിജയപ്രതീക്ഷയാണുള്ളതെന്നും ഇത്തവണ യുഡിഎഫ് അധികാരം പിടിക്കുമെന്നും പത്മജ വേണുഗോപാല്‍ ട്വന്റിഫോറിന് പറഞ്ഞു.

ശുഭപ്രതീക്ഷയിലാണ്. ചെല്ലുന്ന സ്ഥലങ്ങളിലൊക്കെ ആളുകളുടെ പ്രതികരണം അത്തരത്തിലാണ്. കഴിഞ്ഞതവണത്തെ തോല്‍വിക്കു ശേഷവും മണ്ഡലത്തില്‍ സജീവമായിരുന്നു. അതിനാല്‍ പ്രവര്‍ത്തകരും മണ്ഡലത്തിലുള്ളവരും ഒപ്പമുണ്ട്. ഓരോ പാര്‍ട്ടി പ്രവര്‍ത്തകരെയും പേരുചൊല്ലി വിളിക്കാനുള്ള ബന്ധമുണ്ട്.

എതിര്‍ സ്ഥാനാര്‍ത്ഥി ആരാണെന്നത് പ്രശ്‌നമില്ല. ആരെയും കുറച്ചുകാണുന്നില്ല. ഇത്തവണ ആര് ചിരിക്കുമെന്നത് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും പത്മജ വേണുഗോപാല്‍ ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights – padmaja venugopal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top