ചടയമംഗലത്ത് ചിഞ്ചുറാണിക്കെതിരെ വിമത നീക്കം; സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചേക്കും

ചടയമംഗലത്ത് അയയാതെ സിപിഐ വിമത വിഭാഗം. ചിഞ്ചുറാണിയുടെ സ്ഥാനാർത്ഥിത്വം എതിർക്കുന്നവരുടെ കൺവെൻഷൻ ഇന്ന് വൈകുന്നേരം ചേരും. കൺവെൻഷനിൽവച്ച് വിമത സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനും നീക്കം നടക്കുന്നുണ്ട്.
ചടയമംഗലത്ത് മുതിർന്ന സിപിഐ നേതാവ് എ. മുസ്തഫയെ വിമത സ്ഥാനാർത്ഥിയാക്കാൻ ഉറച്ചു തന്നെയാണ് ഒരു വിഭാഗം പ്രവർത്തകർ. ഇതിനായി ചടയമംഗലം മണ്ഡലത്തിൽ വിമതവിഭാഗം കൺവെൻഷൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം അഞ്ചിനാണ് കൺവെൻഷൻ. എ. മുസ്തഫയെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാനാണ് തീരുമാനം. അനുനയ ചർച്ചകൾക്ക് വിമതവിഭാഗം വഴങ്ങിയിട്ടില്ല. എന്നാൽ വിമത ഭീഷണി പ്രതിസന്ധിയാവില്ലെന്ന് ചിഞ്ചുറാണി പറഞ്ഞു. വിമത ഭീഷണിക്ക് പരിഹാരം തന്നെ നിർത്തിയ പാർട്ടി തന്നെ കാണുമെന്നും ചിഞ്ചുറാണി കൂട്ടിച്ചേർത്തു.
എ. മുസ്തഫയുമായി ചിഞ്ചുറാണി ഫോണിൽ സംസാരിച്ച് പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രാദേശിക നേതൃത്വത്തിനെ അനുനയിപ്പിക്കാനാവും എന്ന പ്രതീക്ഷയിൽ തന്നെയാണ് സിപിഐ ജില്ലാ നേതൃത്വവും.
Story Highlights – Chinchu rani, CPI, Assembly election 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here