തിരൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്‍ കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ. അബ്ദുള്‍ സലാം

മലപ്പുറം തിരൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാം മത്സരിക്കും. 2019ലാണ് അബ്ദുള്‍ സലാം ബിജെപിയില്‍ അംഗത്വം എടുക്കുന്നത്. 2011-15 കാലത്തെ കാലിക്കറ്റ് സര്‍വകലാശാല വിസി ആയിരുന്നു. വിസി ആയിരുന്ന കാലത്ത് അബ്ദുള്‍ സലാമിന് എതിരെ നിരവധി വിദ്യാര്‍ത്ഥി- അധ്യാപക സംഘടനകള്‍ സമരം ചെയ്തിരുന്നു. യുഡിഎഫ് നോമിനിയായാണ് അബ്ദുള്‍ സലാം വൈസ് ചാന്‍സലറായത്.
ബിജെപി 115 സീറ്റുകളിലാണ് കേരളത്തില്‍ മത്സരിക്കുക. 25 സീറ്റുകളില്‍ നാല് ഘടക കക്ഷികള്‍ മത്സരിക്കും. കെ സുരേന്ദ്രന്‍ കോന്നിയില്‍ നിന്നും മഞ്ചേശ്വരത്ത് നിന്നും മത്സരിക്കും. മെട്രോമാന്‍ ഇ ശ്രീധരന്‍ പാലക്കാട് നിന്ന് മത്സരിക്കും. നേമത്ത് നിന്നും കുമ്മനം രാജശേഖരനും പി സി കൃഷ്ണദാസ് കാട്ടാക്കടയില്‍ നിന്നും മത്സരിക്കും.
Story Highlights – bjp, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here