തനിക്ക് വേണ്ടി നടന്ന പ്രതിഷേധത്തെ തള്ളിപ്പറഞ്ഞ് യു ഡി എഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ

തനിക്ക് വേണ്ടി ഒറ്റപ്പാലത്ത് നടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തെ തള്ളിപ്പറഞ്ഞ് യു ഡി എഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ. പ്രവർത്തകർ ആവേശം കൊണ്ട് വൈകാരികമായി പ്രതിഷേധം നടത്തിയതാണെങ്കിലും പ്രകടനത്തിലെ മുദ്രാവാക്യങ്ങളെ താൻ അംഗീകരിക്കുന്നില്ലെന്ന് സരിൻ 24 നോട് പറഞ്ഞു. പ്രവർത്തകരുടെ ഭാഗത്ത് നിന്ന് തെറ്റായ പ്രവണത ഉണ്ടായിട്ടുണ്ടായിട്ടുണ്ടങ്കിൽ നേതൃത്വത്തിന് യുക്തമായ നടപടിയെടുക്കാമെന്നും സരിൻ വ്യക്തമാക്കി.
സരിന് സീറ്റ് ആവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിൽ ഡിസിസി പ്രസിഡൻറിനെതിരെ രൂക്ഷമായ പ്രതികരണമാണ് പ്രവർത്തകർ നടത്തിയത്. ഒറ്റപ്പാലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഡോ. സരിന് സീറ്റില്ലെന്ന വാർത്ത പുറത്തുവന്നതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്.
Read Also : ഡോ. സരിന് സീറ്റില്ല; ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം
കെപിഎസ്ടിഎ നേതാവ് ഹരിഗോവിന്ദന് സീറ്റ് നൽകാനുള്ള നീക്കത്തിനെതിരെയാണ് കോൺഗ്രസ് പ്രവർത്തകർ രംഗത്ത് എത്തിയത്. ഡിസിസിയിൽ നിന്ന് കൊടുത്ത പട്ടികയിലുള്ള പേരുകളല്ല സ്ഥാനാർത്ഥികളായി പരിഗണിക്കുന്നതെന്നതാണ് പ്രതിഷേധത്തിന് കാരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here