ലോകത്തിലെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ, ബഹാമാസിലെ ഏറ്റവും വലിയ സ്വകാര്യ ദ്വീപ് വിൽപ്പനയ്ക്ക്

ദ്വീപുകളിൽ വീടോ സ്ഥലമോ സ്വന്തമാക്കുക എന്നത് ഏവരുടെയും സ്വപ്നനമാണ്. എന്നാൽ ഒരു ദ്വീപ് തന്നെ സ്വന്തമാക്കാൻ കഴിഞ്ഞാലോ? അതും ലോകത്തിലെ ഏറ്റവും മനോഹരമായ ദ്വീപിൽ ഒന്നായാലോ., ഇത്തരമൊരു ആഗ്രഹം മനസിൽ കൊണ്ട് നടക്കുന്നവർക്കായി ഒരു സന്തോഷ വാർത്ത. അറ്റ്ലാന്റിക് സമുദ്രത്തിലെ അതിമനോഹര രാജ്യമായ ബഹാമാസിലെ ഏറ്റവും വലിയ സ്വകാര്യ ദ്വീപ് വില്പനയ്ക്ക് വച്ചിരിക്കുന്നു.
730 ഏക്കർ വരുന്ന ലിറ്റിൽ റാഗഡ് എന്നറിയപ്പെടുന്ന സെന്റ് ആൻഡ്രൂസ് ദ്വീപാണ് വില്പനയ്ക്കായി വച്ചിരിക്കുന്നത്. 19.5 ദശലക്ഷം ഡോളറാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്. മാർച്ച് 26 ന് ലേലം നടക്കും. ലേലത്തിൽ പങ്കെടുക്കാൻ ഒരു ലക്ഷം ഡോളർ കെട്ടിവെക്കണം. ബഹാമാസിലെ പല ദ്വീപുകളും ഇത്തരത്തിൽ സ്വകാര്യ വ്യക്തികൾ സ്വന്തമാക്കിയിട്ടുണ്ട്.
അടുത്തുള്ള ജനവാസ മേഖലയായ ഡങ്കൻസ് ടൗണിൽ നിന്ന് 10 മിനിറ്റ് ബോട്ട് യാത്രയേ സെന്റ് ആൻഡ്രൂസ് ദ്വീപിലേക്കുള്ളൂ. കൂടാതെ ചെറു വിമാനങ്ങൾക്ക് വന്നിറങ്ങാൻ കഴിയുന്ന എയർസ്ട്രിപ്പും ഇവിടെയുണ്ട്. അമേരിക്കയിലെ മിയാമിയിൽ നിന്ന് 372 മൈലും ബഹാമാസിലെ തലസ്ഥാനമായ നസ്സാവിൽ നിന്ന് 223 മൈലും ദൂരവുമുണ്ട് ഇവിടേക്ക്.
വലിയ കപ്പലുകൾക്ക് വരെ ഈ ദ്വീപിലേക്ക് എത്താനാകും. മൽസ്യബന്ധനം, സ്നോർക്കെലിങ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങൾക്കും ഇവിടെ അവസരമുണ്ട്. സമുദ്രനിരപ്പിൽ നിന്നും 40 അടി ഉയത്തിൽ സ്ഥിതി ചെയ്യുന്ന കുന്നാണ് മറ്റൊരു പ്രത്യേകത.
Read Also : സമുദ്രത്തിനടിയിലെ അത്ഭുതങ്ങൾ; കവലയും ട്രാഫിക് എബൗട്ടും
ഇവിടെ നിന്നാൽ ദ്വീപിന്റെയും കടലിന്റെയുമെല്ലാം മനോഹാരിത ആസ്വദിക്കാനാകും. 700ലതികം ദ്വീപുകളാണ് ബഹാമാസിലുള്ളത്. യു എസ്, ക്യൂബ, ഹിസ്പാനിയോള, കരീബിയൻ കടൽ തുടങ്ങിയവയാണ് രാജ്യത്തിൻറെ അതിർത്തി.
Story Highlights – Huge Private Bahamas Islands Is Now Up For Sale
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here