സ്ത്രീകള്‍ക്ക് വേണ്ട പ്രാധാന്യം നല്‍കാതിരുന്നത് തെറ്റായ നടപടി: കെ.വി. തോമസ്

സ്ത്രീകള്‍ക്ക് വേണ്ട പ്രാധാന്യം നല്‍കാതിരുന്നത് തെറ്റായ നടപടിയെന്ന് കെ.വി. തോമസ്. എറണാകുളത്തടകം സ്ത്രീകളെ പരിഗണിക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. സ്ത്രീകളെ പരിഗണിക്കേണ്ടത് ആയിരുന്നു. ഒരാള്‍ക്ക് ഒരു പദവി നടപ്പിലാക്കിയാല്‍ പകുതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമായിരുന്നുവെന്നും കെ.വി. തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.

സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷം ചെറിയ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ അത് പരിഹരിച്ച് വളരെ വേഗം മുന്നോട്ടുപോകും. സ്ത്രീള്‍ക്ക് സീറ്റ് നല്‍കണമായിരുന്നു. ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ കഴിയും. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാള്‍ക്ക് ഒരു പദവി എന്ന നിലയില്‍ കാര്യങ്ങള്‍ക്ക് മാറ്റമുണ്ടാകുമെന്നും കെ.വി. തോമസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top