രാജ മൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർ ആർ ആർ; നിശ്ചയദാർഢ്യത്തോടെ സീത ,ആലിയ ബട്ടിന്റെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

ബാഹുബലിക്ക് ശേഷം രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർആർആർ യുടെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ആലിയ ബട്ട് അവതരിപ്പിക്കുന്ന സീതയുടെ ചിത്രം രാജമൗലി തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. രാമ രാജുവിന് വേണ്ടി നിശ്ചയദാർഢ്യത്തോടെ സീതയുടെ കാത്തിരിപ്പ് മഹത്തരമായിരിക്കുമെന്ന കുറിപ്പോടെയാണ് സീതയായി വേഷമിടുന്ന ആലിയ ബട്ടിന്റെ ചിത്രം രാജമൗലി പങ്കുവെച്ചിരിക്കുന്നത്. ആലിയയുടെ പിറന്നാൾ ദിനത്തിലായിരുന്നു കാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്.
രൗദ്രം, രണം,രുധിരം എന്നതിന്റെ ചുരുക്കപ്പേരാണ് ആർ ആർ ആർ. 2021 ഒക്ടോബർ 13 നാണ് ചിത്രത്തിന്റെ റിലീസ്. തീയുടെയും ജലത്തിന്റെയും തടുക്കാനാവാത്ത പ്രവാഹത്തിന് സാക്ഷ്യം വഹിക്കാം എന്ന കുറിപ്പോടെയാണ് രാജമൗലി തന്റെ ട്വിറ്ററിലൂടെ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ജൂനിയർ എൻ ടി ആർ , രാം ചരൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന മറ്റു രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
450 കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനികളായിരുന്ന അല്ലൂരി സീതാരാമ രാജു, കൊമുരു ഭീം എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്.
Read Also : ബോക്സിങ് റിംഗിൽ ത്രസിപ്പിക്കുന്ന പ്രകടനവുമായി ഫറാൻ അക്തര്‍; തൂഫാൻ ടീസർ പുറത്തെത്തി
ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്‌ജർ ജോൺസ്, തമിഴ് താരം സമുദ്രക്കനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Story Highlights – Raja Mouli Released Alia Bhatt’s first look poster as Sita in RRR
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here