കഴക്കൂട്ടത്ത് മത്സരിക്കാൻ തയാർ; ദേവസ്വം മന്ത്രിക്കെതിരായ മത്സരം ശബരിമല വിശ്വാസികൾക്ക് വേണ്ടി : ശോഭാ സുരേന്ദ്രൻ

കഴക്കൂട്ടത്ത് മത്സരിക്കാൻ തയാറാണെന്ന് ശോഭ സുരേന്ദ്രൻ. തന്നോട് മത്സരിക്കണമെന്ന് ഒട്ടേറെ പേർ ആവശ്യപ്പെട്ടുവെന്നും ശോഭാ സുരേന്ദ്രൻ അറിയിച്ചു. ദേവസ്വം മന്ത്രിയ്‌ക്കെതിരായ മത്സരം ശബരിമല വിശ്വാസികൾക്ക് വേണ്ടിയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
രണ്ടാംഘട്ടത്തിലെ സ്ഥാനാർത്ഥി പട്ടികയിൽ താൻ ഉണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും എന്നാൽ പ്രവർത്തന രംഗത്ത് സജീവമായിരിക്കുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
നേരത്തെ കഴക്കൂട്ടത്ത് നിന്ന് ഒഴിവാക്കിയ പേരാണ് ശോഭാ സുരേന്ദ്രന്റേത്. സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത എതിർപ്പിനെ തുടർന്നാണ് ശോഭാ സുരേന്ദ്രന്റെ പേര് കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് ഒഴിവാക്കിയത്. കോൺഗ്രസ് വിട്ടുവരുന്ന നേതാവിനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാമെന്നാണ് ബിജെപി സംസ്ഥാന ഘടകം തീരുമാനിച്ചത്. കഴക്കൂട്ടം അല്ലെങ്കിൽ മത്സരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു.
Story Highlights – shobha surendran ready to contest from kazhakoottam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here