പശ്ചിമ ബംഗാളിനെ വീണ്ടും സുവർണ്ണ ബംഗാൾ ആക്കി മാറ്റും: അമിത് ഷാ

ബംഗാളിനെ വീണ്ടും സുവർണ്ണ ബംഗാൾ ആക്കി മാറ്റുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ. ബംഗാളിൽ അമിത് ഷായുടെ തിരഞ്ഞെടുപ്പ് പ്രചരണം തുടരുന്നു. മുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ടിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തു വന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു.
പശ്ചിമബംഗാളിൽ ബിജെപിയുടെ മുന്നേറ്റം വ്യക്തമാക്കുന്നതാണ് ഖരക്പൂരിൽ അമിത്ഷാ പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലി. പശ്ചിമ ബംഗാളിനെ വീണ്ടും സുവർണ്ണ ബംഗാൾ ആക്കി മാറ്റും എന്നും ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ യഥാർത്ഥ മാറ്റമെന്ന പ്രധാന മന്ത്രിയുടെ വാഗ്ദാനം പാലിക്കുമെന്നും അമിത്ഷാ പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് രണ്ട് തിരഞ്ഞെടുപ്പു റാലികളിൽ അമിത്ഷാ പങ്കെടുക്കും.
Read Also : മമതാ ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ബംഗാളിൽ വ്യാപക പ്രതിഷേധം
അതേസമയം, 3, 4 ഘട്ട തിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ബംഗാൾ ബിജെപിയിൽ പൊട്ടിത്തെറി ആരംഭിച്ചു. തൃണമൂൽ വിട്ട് ബിജെപിയിൽ എത്തിയ പുതിയ സോവൻ ചാറ്റർജി,ബൈശാഖീ മുഖർജി എന്നിവർ, സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടു.
നന്ദിഗ്രാമിൽ മുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ ആസൂത്രിതമായ ആക്രമണം ഉണ്ടായിട്ടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ടിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തുവന്നു. തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ വിശ്വാസ്യതയിൽ അതൃപ്തി രേഖപ്പെടുത്തിയ തൃണാമൂൽ കോൺഗ്രസ് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണ്ടെത്തലിനെ തൃണമൂൽ കോൺഗ്രസ് സ്വാഗതം ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here