Advertisement

ഇന്ന് ലോക ഉപഭോക്ത്യ ദിനം; ഉപഭോക്ത്യ അവകാശങ്ങളും , സംരക്ഷണവും

March 15, 2021
Google News 2 minutes Read

ഇന്ന് ലോക ഉപഭോക്ത്യ ദിനം. ഉപഭോക്ത്യ താത്പര്യങ്ങൾ സംരക്ഷിക്കാനും, അവകാശങ്ങൾ നേടിയെടുക്കാനും ഓൺലൈനിൽ പരാതികൾ നൽകാനും തെറ്റിദ്ധരിപ്പിക്കുന്നവരെ ശിക്ഷിക്കാനും വ്യവസ്ഥ ചെയ്യുന്ന നിയമം ഇന്ന് നിലവിലുണ്ട്. ഉൽപ്പന്നങ്ങൾക്ക് മാത്രമല്ല സേവനങ്ങൾക്കും ഉപഭോക്ത്യ നിയമം ബാധകമാണ്. കൂടുതൽ സേവങ്ങൾ , മെച്ചപ്പെട്ട ഉൽപ്പന്നങ്ങൾ , സൗകര്യങ്ങൾ , അവ തെരഞ്ഞെടുക്കാനുള്ള അവകാശങ്ങൾ എന്നിവ ഇതിലൂടെ ലഭിക്കും.

”പ്ലാസ്റ്റിക്ക് മലിനീകരണം പരിഹരിക്കുക എന്നതാണ് 2021 ലെ ഉപഭോക്ത്യ ദിനത്തിന്റെ വിഷയം”. ഇന്ന് ലോകത്താകമാനം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് പ്ലാസ്റ്റിക് മലിനീകരണം. പാസ്റ്റിക് പ്രതിസന്ധിയെക്കുറിച്ചുള്ള ഉപഭോക്ത്യ അവബോധം ലോകമെമ്പാടും വളരുകയാണ്. കമ്പോളത്തെ രൂപപ്പെടുത്തുന്നതിൽ ഉപയോഗ്താക്കൾക്ക് നിർണ്ണായക പങ്കാണുള്ളത്. പ്ലാസ്റ്റിക്കുകളെ ഉപയോഗം കുറയ്ക്കുക, പുനർവിചിന്തനം, റീസൈക്ളിങ്, പുനരുപയോഗം, നന്നാക്കൽ എന്നിവ ഉപയോഗപ്പെടുത്തിയാൽ ലോകത്തിന് പ്ലാസ്റ്റിക് മലിനീകരണത്തെ പ്രതിരോധിക്കാൻ സാധിക്കും.

ഓൺലൈൻ ഷോപ്പിങ്ങിൽ പരാതികൾ വ്യാപകമാണ്. മൊബൈൽ ഫോൺ ഓർഡർ ചെയ്യുമ്പോൾ ലഭിക്കുന്നത് വാച്ച്, പവർ ബാങ്കിന് പകരം ലഭിക്കുന്നത് ചാർജർ, ഇങ്ങനെ വഞ്ചിതരാകുമ്പോൾ പരാതി നല്കാനുള്ള സാധ്യതകളെക്കുറിച്ചറിയാതെ കിട്ടുന്നത് സ്വീകരിച്ച് മിണ്ടാതിരിക്കുന്നവരാണ് അധികവും. എന്നാൽ , ഉപഭോക്ത്യ സംരക്ഷണ നിയമത്തിൽ ഓൺലൈൻ ഷോപ്പിങ് ഉൾപ്പെടുത്തി പരിഷ്‌ക്കരിച്ചതോടെ ഇത്തരം പ്രശ്നനങ്ങൾക്ക് പരിഹാരമുണ്ട്. ഡൽഹിയിലോ മുംബൈയിലോ ബെംഗളൂരുവിലോ ഉള്ള ഓൺലൈൻ ഷോപ്പിങ് സ്ഥാപനത്തിനെതിരെ പരാതിപ്പെടേണ്ടതില്ല.

ഓൺലൈൻ, ടെലിമാർക്കറ്റിങ് , മൾട്ടി മാർക്കറ്റിങ് , വ്യാപാരമേഖലകളെ ഉൾപ്പെടുത്തി പരിഷ്കരിച്ചതിന്റെ വിജ്ഞാപനം 2020 ജൂലൈ 23 നാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്. ഇതിൽ പ്രകാരം ഏതെങ്കിലും ഓൺലൈൻ വ്യാപാര സ്ഥാപനത്തിൽ നിന്നും വഞ്ചിക്കപ്പെട്ടാൽ എതിർകക്ഷിയുടെ സ്ഥാപനം സ്ഥിതി ചെയ്യുന്ന നഗരത്തിലേക്ക് വണ്ടികയറേണ്ടതില്ല. പരാതിക്കാരൻ താമസിക്കുന്നതോ , ജോലി ചെയ്യുന്നതോ , തർക്കം ഉടലെടുത്തതോ ആയ ജില്ലയിലെ ഉപഭോക്ത്യ കോടതിയെ സമീപിക്കാം. അന്താരാഷ്ട്ര കമ്പനിയാണെങ്കിലും അവർ ഇവിടെ വന്ന് കേസ് നടത്തേണ്ടി വരും.

കൂടാതെ, വെബ്‌സൈറ്റിൽ നൽകുന്ന ഉൽപ്പന്നത്തിന്റെ ചിത്രവും, യഥാർത്ഥ ഉൽപ്പന്നവും വ്യത്യസ്തമാകരുത്. വില്പനക്കാരിൽ നിന്നും ഉൽപ്പന്നത്തിന്റെ വിശദാംശങ്ങൾ, ചിത്രം എന്നിവ കൃത്യമെന്ന സത്യവാങ്മൂലം കമ്പനി വാങ്ങിയിരിക്കണം.

ജില്ല, സംസ്ഥാന കമ്മീഷനുകൾക്ക് സ്വന്തം വിധികൾ പുനഃപരിശോധിക്കാനുള്ള അധികാരമുണ്ടാകും. പരാതികൾ ഓൺലൈനായി നൽകാമെന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ, തർക്ക പരിഹാര സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മധ്യസ്ഥതയിലുള്ള ഒത്തുതീർപ്പിനെതിരെ അപ്പീൽ നൽകാൻ കഴിയില്ല. അഞ്ചു ലക്ഷം രൂപവരെയുള്ള കേസ് ഫീസില്ലാതെ ഫയൽ ചെയ്യാവുന്നതാണ്.

അമേരിക്കയിൽ ഉപഭോക്താക്കളുടെ അവകാശങ്ങളെ സംബന്ധിച്ച ബിൽ 1962 മാർച്ച് നാണ് പ്രസിഡന്റ് ജോൺ എഫ് കെന്നഡി അവതരിപ്പിച്ചത്. ഉപഭോക്താക്കളുടെ അവകാശ സംരക്ഷണമേഖലയിൽ ചരിത്രപ്രധാനമായ ഈ നിയമ നിർമ്മാണത്തെ അനുസ്മരിച്ച് മാർച്ച് 15 ന് ലോക ഉപഭോക്ത്യ ദിനമായി ആചരിക്കുന്നു.

ഇന്ത്യയിൽ 1986 ഡിസംബർ 9 നാണ് ഇന്ത്യൻ പാർലമെന്റ് ഉപഭോക്ത്യ സംരക്ഷണ നിയമം പാസ്സാക്കിയത്. ഡിസംബർ 24 ന് ഈ നിയമം നിലവിൽ വന്നതോടെ ഈ രംഗത്ത് നിരവധി ഉപഭോക്ത്യ സംഘടനകൾ സജീവമാകുകയും പുതിയ ഉപഭോക്ത്യ സംസ്കാരം രാജ്യത്ത് ഉടലെടുക്കുകയും ചെയ്തു.

Story Highlights – World Consumer Rights Day 2021, History, Significance, Theme

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here