ആലിയ ആയിരിക്കും ബയോപിക്കില്‍ തന്നെ അവതരിപ്പിക്കാന്‍ അനുയോജ്യ: നടി രാഖി സാവന്ത്

തന്റെ ബയോപിക്കില്‍ അഭിനയിക്കാന്‍ അനുയോജ്യ ആലിയ ഭട്ട് എന്ന് ബോളിവുഡ് താരം രാഖി സാവന്ത്. ഇ-ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ജീവചരിത്ര കഥയില്‍ ആര് നായിക ആകണമെന്ന കാര്യം രാഖി വെളിപ്പെടുത്തിയത്. ആലിയ വളരെ ധൈര്യശാലിയും ആരെയും ഭയപ്പെടാത്തവളുമാണ്. തന്നെ അവതരിപ്പിക്കുന്ന അഭിനേത്രിക്കും ആ ഗുണങ്ങളാണ് വേണ്ടതെന്നും രാഖി.
കൂടാതെ പ്രിയങ്ക ചോപ്രയെയും രാധിക ആപ്‌തെയെയുമാണ് രാഖി തെരഞ്ഞെടുത്തത്. ‘ഞാന്‍ ജീവിതത്തിന്റെ നിരവധി ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോയവളാണ്. പക്ഷേ അതൊന്നും എന്റെ മതിപ്പിനെ ഇല്ലാതാക്കാന്‍ അനുവദിച്ചില്ല. എന്റെ ജീവിതത്തില്‍ ഉണ്ടായ എല്ലാ പ്രശ്‌നങ്ങളെയും വളരെ ബുദ്ധിപൂര്‍വമായാണ് നേരിട്ടത്.’ എന്നും രാഖി.
നേരത്തെ എഴുത്തുകാരന്‍ ജാവേദ് അക്തര്‍ തന്റെ ജീവിത കഥ സിനിമയാക്കാന്‍ സമീപിച്ചുവെന്നും രാഖി പറഞ്ഞിരുന്നു. ശേഷം ജാവേദ് അക്തറും ഇത് സ്ഥിരീകരിച്ചു. നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങള്‍ ഒരേ വിമാനത്തില്‍ സഞ്ചരിച്ചിരുന്നു. അന്നാണ് അവര്‍ അവരുടെ കുട്ടിക്കാലത്തെ കുറിച്ച് തന്നോട് പറഞ്ഞത്. അന്ന് രാഖിയുടെ ജീവിതത്തെ കുറിച്ച് എന്നെങ്കിലും തിരക്കഥയെഴുതുമെന്ന് അവരോട് പറഞ്ഞിരുന്നുവെന്നും ജാവേദ് അക്തര്‍ വ്യക്തമാക്കി.
റിയാലിറ്റി ഷോകള്‍, ടിവി ഷോകള്‍ എന്നിവയിലൂടെയാണ് രാഖി സാവന്ത് പ്രശസ്തായായത്. ബിഗ് ബോസ് സീസണ്‍ 14ലും രാഖി ഉണ്ടായിരുന്നു.
Story Highlights: Nemom Coaching Terminal; CM sent letter pm